മധുരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 13 മരണം; അപകടത്തില്‍പ്പെട്ടത് തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്ക് വരികയായിരുന്ന ബസ്

മധുര: മധുരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും ലോറിയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ 32 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ മധുരയ്ക്ക് സമീപം കല്ലുപതിയിലായിരുന്നു അപകടം. ട്രാന്‍സ്‌പോര്‍ട്ട് ബസും സിമന്റ് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറി കരൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ ലോറി ഡ്രൈവറുമാണ്. മറ്റുള്ളവരെല്ലാം ബസിലെ യാത്രക്കാരുമാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നിലഗുരുതരമാണ്. അപകടത്തില്‍ മലയാളികളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News