ഐഎസിനെതിരെ കരയുദ്ധത്തിന് തയ്യാറാണെന്ന് സൗദി അറേബ്യ; തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ്

റിയാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ കരയുദ്ധത്തിന് ഒരുക്കമാണെന്ന് സൗദി അറേബ്യ പ്രതിരോധമന്ത്രാലയം ഉപദേശകനും സഖ്യസേനാ വ്യക്താവുമായ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി. ഐഎസിനെ തുരത്താന്‍ യുഎസ് സഖ്യസേനയുടെ നേതൃത്വത്തിലുള്ള കരയുദ്ധത്തില്‍ അണിചേരുമെന്ന് അല്‍ അറബിയ ചാനലിന് നല്‍കിയ പ്രത്യേകാഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2014ല്‍ 190ലേറെ വ്യോമാക്രമണങ്ങള്‍ സൗദി ഐഎസിനെതിരെ നടത്തിയിട്ടുണ്ട്. എന്നാല്‍ വിജയം നേടണമെങ്കില്‍ കരയുദ്ധവും വേണ്ടിവരുമെന്ന് അസീരി പറഞ്ഞു. എന്നാല്‍, എത്ര സൈനികരെ അയക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. യെമനിലെ വിമതരായ ഹൂതികള്‍ക്കെതിരെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന കരയുദ്ധത്തിലും സൗദി സൈന്യമുണ്ട്.

സൗദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്തണ്‍ കാര്‍ട്ടര്‍ പറഞ്ഞു. ഇക്കാര്യം അടുത്തയാഴ്ച ബ്രസല്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് കാര്‍ട്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News