ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു; ബാലിസ്റ്റിക് മിസൈലാണെന്ന് അമേരിക്കയും ജപ്പാനും; കനത്തവില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സിയോള്‍: യുഎന്‍ രക്ഷാ സമിതിയുടെ എതിര്‍പ്പുകളും ചട്ടങ്ങളും ലംഘിച്ച് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് റോക്കറ്റ് വിക്ഷേപണം നടത്തിയത്. ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച Unha-3 എന്ന ഉപഗ്രഹമാണ് എതിര്‍പ്പുകളും മുന്നറിയിപ്പുകളും വകവയ്ക്കാതെ ഉത്തരകൊറിയ വിക്ഷേപിച്ചത്.

എന്നാല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നാണ് യു.എസും ജപ്പാനും ചൈനയും ദക്ഷിണകൊറിയയും പറയുന്നത്. സംഭവത്തോടെ ഉത്തരകൊറിയ കനത്തവില നല്‍കേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുഎന്‍ രക്ഷാ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നും അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആവശ്യപ്പെട്ടു. വിക്ഷേപണ സ്ഥലത്ത് ഇന്ധനം നിറച്ച വാഹനങ്ങള്‍ അമേരിക്ക സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി കണ്ടെത്തിയിരുന്നു.

16ന് വിക്ഷേപണം നടത്താനായിരുന്നു നേരത്തെ ഉത്തരകൊറിയ തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് കിം ജോംഗ് ഉന്നിന്റെ പിതാവും മുന്‍ ഭരണാധികാരിയുമായ കിം ജോംഗ് ഇല്ലിന്റെ ജന്മദിനമായതിനാല്‍ വിക്ഷേപണം നേരത്തെയാക്കുകയായിരുന്നു. മുന്‍പ് 2012 ഡിസംബറില്‍ ഉത്തരകൊറിയ ദീഘദൂര റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ആണവ, മിസൈല്‍ പദ്ധതികളുടെ പേരില്‍ ഉപരോധം നിലനില്‍ക്കവേയാണ് കഴിഞ്ഞമാസം ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയത്. അതിന് തൊട്ടുപിന്നാലെയാണ് റോക്കറ്റ് വിക്ഷേപണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here