സഹോദരിമാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; കൊലപാതകസാധ്യത പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്

പാറ്റ്‌ന: ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ച് ജില്ലയില്‍ സഹോദരിമാരെ മരത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 21, 19 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞിരുന്നതിനാല്‍ കൊലപാതക സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ സഹോദരനും അയാളുടെ ഭാര്യയും ഇവരോട് മോശമായ രീതിയിലാണ് പെരുമാറിയിരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News