ബോളിവുഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനരംഗവുമായി ഫിത്തൂര്‍; പ്രണയവും പ്രതികാരവുമായി കത്രീനയും ആദിത്യയും; വീഡിയോ കാണാം

മുംബൈ: ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനരംഗവുമായി ഫിത്തൂര്‍ എത്തുന്നു. കത്രീന കൈഫും ആദിത്യ റോയ് കപൂറും തമ്മിലുള്ള മൂന്ന് മിനിറ്റോളം നീളുന്ന ചുംബന രംഗമാണ് ചിത്രത്തിലുള്ളത്. അഭിഷേക് കപൂറാണ് സംവിധാനം.

സംവിധായകന്‍, ക്യാമറാമാന്‍, സഹസംവിധായകര്‍ എന്നിവരടക്കം കുറച്ചുപേരുടെ മാത്രം സാന്നിധ്യത്തിലാണ് രംഗം ചിത്രീകരിച്ചത്. ആദിത്യയും കത്രീനയും ആദ്യമായാണ് ഒന്നിക്കുന്നത്. രംഗം ചിത്രീകരിക്കുന്നതിന് പരിചയകുറവ് തടസമായില്ലെന്നും അഭിനയിക്കുന്നത് ആദ്യമാണെങ്കിലും നേരത്തെ പരസ്പരം അറിയാവുന്നവരാണ് ഇരുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

കാശ്മീരി യുവതിയുടെ റോളിലാണ് കത്രീന ചിത്രത്തിലെത്തുന്നത്. പ്രണയവും പ്രതികാരവുമാണ് ഫിത്തൂറിന്റെ പ്രമേയം. 12ന് ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here