ആരാധകര്‍ക്കൊപ്പം ‘മഹേഷിന്റെ പ്രതികാരം’ കാണാന്‍ ഫഹദും ദിലീഷും; മൂന്നു തീയേറ്ററുകളിലെ മാറ്റിനി, ഫസ്റ്റ്, സെക്കന്റ് ഷോകള്‍ക്ക് ഇരുവരും എത്തും

തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ‘മഹേഷിന്റെ പ്രതികാരം’ കാണാന്‍ നടന്‍ ഫഹദ് ഫാസിലും സംവിധായകന്‍ ദിലീഷ് പോത്തനും എത്തുന്നു. മൂന്ന് തീയേറ്ററുകളിലെ മൂന്നു ഷോകള്‍ക്കാണ് ഇരുവരും എത്തുന്നത്. മാറ്റിനി: മൂവാറ്റുപുഴ- മരിയ, ഫസ്റ്റ് ഷോ: കോതമംഗലം- ജവഹര്‍, സെക്കന്റ് ഷോ: പെരുമ്പാവൂര്‍- ആശിര്‍വാദ് എന്നീ തീയറ്ററുകളിലാണ് താരങ്ങള്‍ എത്തുന്നത്.

ഞാനും ദിലീഷും ഇന്ന് തീയറ്ററുകളിൽ നിങ്ങളോടൊപ്പം സിനിമ കാണാൻ വരുന്നു. മാറ്റിനിക് മൂവാറ്റുപുഴ മരിയ, ഫസ്റ്റ് ഷോ കോതമംഗലം ജവഹർ , സെക്കന്റ്‌ ഷോ പെരുംബാവൂർ ആശിർവാദ്. See you all there 🙂

Posted by Fahadh Faasil on Saturday, 6 February 2016

ഫഹദ് ഫാസില്‍ നായകനായ ചിത്രം ദിലീഷ് പോത്തനാണ് സംവിധാനം ചെയ്യുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക. നടന്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമാണ് മഹേഷിന്റെ പ്രതികാരം. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് ഫഹദിന്. സൗബിന്‍ അവതരിപ്പിച്ച വേഷം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.ശ്യാം പുഷ്‌കര്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News