‘ചൈനീസ് പുതുവത്സരം’ ആഘോഷിച്ച് സുക്കര്‍ബര്‍ഗ്; മകള്‍ക്ക് ചൈനീസ് ഭാഷയില്‍ പേര്; വീഡിയോ കാണാം

ചൈനയിലെ ലൂണാര്‍ പുതുവത്സരദിനം ആഘോഷിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും കുടുംബവും. ഭാര്യ പ്രിസില്ലാ ചാനും മകള്‍ മാക്‌സിനുമൊപ്പമുള്ള വീഡിയോയിലൂടെ സുക്കര്‍ബര്‍ഗ് എല്ലാവര്‍ക്കും പുതുവത്സര ആശംസ നേര്‍ന്നു. ചൈനീസ് ഭാഷയിലാണ് സുക്കര്‍ബര്‍ഗും ഭാര്യയും സംസാരിക്കുന്നത്.

ചൈനീസ് പുതുവത്സരത്തിന്റെ ഭാഗമായി മകള്‍ മാക്‌സിന് ഒരു ചൈനീസ് പേരും സുക്കര്‍ബര്‍ഗ് കണ്ടെത്തി. ചാന്‍ മിന്‍യു എന്നാണ് മാക്‌സിന്റെ ചൈനീസ് പേര്. ഇതില്‍ ചാന്‍ അമ്മയുടെ കുടുംബ പേരില്‍ നിന്നാണെന്നും മിന്‍യു എന്നാല്‍ നാളെയുടെ പ്രതീക്ഷ എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

Happy New Year!Happy Lunar New Year from Priscilla, Max and me! In the Year of the Monkey, I hope you and all your loved ones find happiness, health and good fortune.

Posted by Mark Zuckerberg on Saturday, February 6, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here