എസ്പി സുകേശനെതിരായ അന്വേഷണം; സര്‍ക്കാരില്‍ രണ്ടുതരം നീതിയെന്ന് ജേക്കബ്ബ് തോമസ്

കൊച്ചി: വിജിലന്‍സ് എസ്പി സുകേശനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ്ബ് തോമസ് രംഗത്ത്. സര്‍ക്കാരില്‍ രണ്ടുതരം നീതിയാണെന്ന് ജേക്കബ്ബ് തോമസ് തുറന്നടിച്ചു. വിജിലന്‍സില്‍ ഏറ്റവും അധികം പ്രവര്‍ത്തന പരിചയമുള്ള പ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥനാണ് എസ്.പി സുകേശന്‍. അന്വേഷണത്തില്‍ പിഴവു കണ്ടെത്തിയാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോസ്ഥന്റെ എല്ലാ നടപടി ക്രമങ്ങളും. അന്വേഷണത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിക്ക് വേണ്ടി നീതി നടപ്പാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. അപ്പോള്‍ അതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ കോടതിയാണ് നടപടിയെടുക്കേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബാര്‍കോഴക്കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി എല്ലാ കാര്യങ്ങളും പരിശോധിക്കും. അപ്പോള്‍ കോടതി യുക്തമായ തീരുമാനവും എടുക്കും.യുക്തിഹീനമായ നടപടികളും യുക്തിഹീനമായ അന്വേഷണവും പൊലീസിന്റെ മനോവീര്യം തകര്‍ക്കും. അത് പൊലീസില്‍ മാത്രമല്ല ഏത് വകുപ്പിലായാലും അങ്ങനെയാണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News