സാഫ് ഗെയിംസില്‍ മലയാളിത്തിളക്കം; ലിഡിയക്കും സജന്‍ പ്രകാശിനും സ്വര്‍ണം; 18 സ്വര്‍ണവുമായി ഇന്ത്യ മെഡല്‍വേട്ട തുടരുന്നു

ഗുവാഹത്തി: സാഫ് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്തിനു മലയാളിത്തിളക്കവും. ഇന്നു രണ്ടിനങ്ങളിലാണ് മലയാളി താരങ്ങള്‍ സ്വര്‍ണം കഴുത്തിലണിഞ്ഞത്. ലിഡിയ മോള്‍ സണ്ണിയും സജന്‍ പ്രകാശുമാണ് ഇന്നു സ്വര്‍ണം നേടിയ മലയാളി താരങ്ങള്‍. സൈക്ലിംഗില്‍ കേരളത്തിന്റെ ലിഡിയ മോള്‍ സണ്ണി സ്വര്‍ണം നേടി. 40 കിലോമീറ്റര്‍ ക്രൈറ്റീരിയം വിഭാഗത്തിലായിരുന്നു ലിഡിയയുടെ സ്വര്‍ണം. ഇന്ത്യയുടെ തന്നെ മനോരമാ ദേവിക്കാണ് ഈയിനത്തില്‍ വെള്ളി. നീന്തലില്‍ സജന്‍ പ്രകാശാണ് സ്വര്‍ണം നേടിയ മറ്റൊരു മലയാളി. 1,500 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് സ്വര്‍ണനേട്ടം.

ഭാരോദ്വഹനമാണ് ഇന്ന് ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയ മറ്റൊരിനം. സരസ്വതി റാവത്തും സാങ്‌ബോ ലാപങും സ്വര്‍ണം നേടി. ഏറ്റവുമധികം സ്വര്‍ണവുമായി ഇന്ത്യയാണ് 12-ാമത് സാഫ് ഗെയിംസില്‍ മുന്നിട്ടു നില്‍ക്കുന്നത്. 18 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്താന്‍ തൊട്ടുപിന്നിലുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News