യുഡിഎഫ് നേതാക്കള്‍ക്ക് നേരെ ഒളിയമ്പുമായി കെഎം മാണി; രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ല; നമ്പാന്‍ കൊള്ളാവുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രം

കോട്ടയം: യുഡിഎഫ് നേതാക്കള്‍ക്ക് നേരെ കെഎം മാണിയുടെ ഒളിയമ്പ്. രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കെഎം മാണി. കെട്ടിപ്പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്നവരാണ് അധികവും. രാഷ്ട്രീയക്കാര്‍ക്കിടയില്‍ നമ്പാന്‍ കൊള്ളാവുന്നത് പികെ കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് എന്നും മാണി പറഞ്ഞു. കൂടെ നിന്നാല്‍ കുഞ്ഞാലിക്കുട്ടി ചതിക്കില്ല. രണ്ട് മുഖങ്ങളുമില്ല എന്നും മാണി പറഞ്ഞു. ലീഗിന്റെ കേരളയാത്രയുടെ കോട്ടയത്തെ സ്വീകരണ വേദിയിലാണ് മാണി തുറന്നടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here