ദുബായ്: പാകിസ്താന്‍ ഗെ് സ്പിന്നര്‍ യാസിര്‍ ഷായെ ഐസിസി മൂന്നു മാസത്തേക്ക് വിലക്കി. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഐസിസി നടപടി. ഷായെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളില്‍ നിന്നും വിലക്കിയതായി ഐസിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഐസിസി ഉത്തേജക വിരുദ്ധ നിയമം ആര്‍ട്ടിക്കിള്‍ 2.1 പ്രകാരമാണ് ഷായെ വിലക്കിയത്. കഴിഞ്ഞ നവംബറില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഏകദിന മത്സരത്തിനു ശേഷം ഉത്തേജക മരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
2015 ഡിസംബര്‍ 27 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിലക്ക് നിലവില്‍ വരും. അന്നായിരുന്നു ഷായെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. 2016 മാര്‍ച്ച് 27ന് ഷായ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here