ജമ്മു കശ്മീരില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്; സര്‍ക്കാര്‍ രൂപീകരണത്തില്‍ മെഹബൂബ മുഫ്തി മൗനം വെടിയണമെന്നും ഒമര്‍ അബ്ദുല്ല

ജമ്മു: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. ബിജെപി – പിഡിപി സഖ്യം തകര്‍ന്നാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനാണ് ഒമര്‍ അബ്ദുല്ല നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തി മൗനം വെടിയണം എന്നും ഒമര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണ ശേഷം ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. സഖ്യകാര്യത്തില്‍ പിഡിപി – ബിജെപി തര്‍ക്കം തുടരുന്നതാണ് കാരണം. സര്‍ക്കാര്‍ രൂപീകരണത്തില്‍ താമസം എന്തെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കണം എന്നും ഒമര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലവില്‍ വരാന്‍ താമസിക്കുന്നുവെങ്കില്‍ സഖ്യത്തല്‍ വിള്ളലുണ്ടായി എന്നാണ് അര്‍ത്ഥമെന്നും ഒമര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here