പുള്ളിപ്പുലിക്കെന്ത് ഞായറാഴ്ച; അവധി അറിയാതെ സ്‌കൂളില്‍ ഹാജര്‍ വെയ്ക്കാനെത്തി അപ്രതീക്ഷിത അതിഥി; പുലിപ്പേടിയില്‍ നാട്ടുകാര്‍; വീഡിയോ കാണാം

ബംഗളുരു: അവധി ദിനത്തില്‍ പുലര്‍ച്ചെ സ്‌കൂളില്‍ എത്തിയ അതിഥി സിസിടിവിയില്‍ കണ്ട ജീവനക്കാര്‍ ഞെട്ടി. ആദ്യം പേടിച്ച ജീവനക്കാര്‍ കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ പൂട്ടാന്‍ വല വിരിച്ചു. ബംഗളുരു വൈറ്റ്ഫീല്‍ഡിന് സമീപം കുണ്ഡനഹള്ളി വിബ്ജിയോര്‍ സ്‌കൂളിലാണ് ഞായറാഴ്ച ദിവസം പുലിയിറങ്ങിയത്.

പുലര്‍ച്ചെ 4.13നാണ് പുലി സ്‌കൂളില്‍ എത്തിയത്. സ്‌കൂള്‍ വരാന്തയിലൂടെ നടന്നു നീങ്ങിയ പുലി മണിക്കൂറുകളോളം ഭീതി നിറച്ചു. സ്‌കൂള്‍ മുഴുവന്‍ ഓടിയ പുലിയെ വലയിലാക്കാന്‍ ഫോറസ്റ്റ് അധികൃതരും പൊലീസും ചേര്‍ന്നാണ് കെണിയൊരുക്കിയത്.

പുലി ഇറങ്ങിയത് അറിഞ്ഞ് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളില്‍ എത്തി. പുലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ നാല് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ കാലിലും കയ്യിലും കടിയേല്‍ക്കുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് പുലിയെ പിടിച്ചത്. നാല് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് പുലി ഇറങ്ങിയിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here