പാരമ്പര്യമില്ലാതെ ആധുനികതക്ക് നിലനില്‍ക്കാനാവില്ലെന്ന് സാഹിത്യകാരന്‍ അശോക് വാജ്‌പേയി; ആധുനികത വിപ്ലവത്തിന്റെ മറ്റൊരു മുഖം

കോഴിക്കോട്: നമ്മുടെയുള്ളിലെ വിപ്ലവത്തിന്റെ മറ്റൊരു മുഖമാണ് ആധുനികതയെന്ന് സാഹിത്യകാരന്‍ അശോക് വാജ്‌പേയി. പാരമ്പര്യമില്ലാതെ ആധുനികതക്ക് നിലനില്‍ക്കാനാവില്ല. സമകാലിക സാഹിത്യം പക്ഷാപാത പരമല്ല എന്നും അശോക് വാജ്‌പേയി പറഞ്ഞു. കേരള സാഹിത്യേത്സവത്തിന്റെ അവസാന ദിവസം എഴുത്തോലയില്‍ ‘സമകാലിക കാവ്യ സങ്കല്പം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അശോക് വാജ്‌പേയി.

കവിതയുടെ ആത്മാവ് സ്വന്തം ഭാഷയിലായിരിക്കണം എന്ന് കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ലീന മണിമേഖലൈ, മീന കന്തസാമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ സച്ചിദാനന്ദന്‍ മോഡറേറ്ററായിരുന്നു. സാഹിത്യത്തില്‍ കവിക്ക് അവകാശമുണ്ടെന്നും സമൂഹത്തില്‍ നടക്കുന്ന ഏത് കാര്യത്തെക്കുറിച്ചും അധികാരത്തോടെ അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയും എന്ന പൊതു അഭിപ്രായം ചര്‍ച്ചയില്‍ മുന്നോട്ടു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News