തിരയുടെ ഓളങ്ങളെ തഴുകി സൂഫി സംഗീതം; നാടന്‍ശീലിന്റെ മേളവുമായി അമ്പപ്പാട്ട്

‘ഇസ് ദുനിയാ മേം അഗര്‍ ജന്നത്ത് ഹേ, തോ ബസ് യഹീ ഹെ, യഹീ ഹെ, യഹീ ഹെ…….’ അറബിക്കടലിന്റെ തിരമാലകളെ തഴുകിത്തലോടി അനിതാ ഷെയ്ക്കിന്റെ സൂഫി സംഗീതം. മോബി മിന്റക്‌സ്, ഡോലക് ഖാന്നു, മുഹമ്മദ്, ലിബിന്‍ വിന്‍സെന്റ് എന്നിവര്‍ അകമ്പടിയേകി. ‘ശ്യാം പിയാ മേരെ രംഗ് ദേ ചുനരിയാ’ എന്ന പ്രണയാര്‍ദ്രമായ ഭജനിലൂടെ ആരംഭിച്ച് ‘ദമാ ദം മസ്ത് കലന്ദര്‍… അലി ദാ പെഹലാ’യില്‍അവസാനിപ്പിച്ചു.

ജോലി ഭാരത്തെ ആയാസ രഹിതമാക്കാന്‍ പാടിയിരുന്ന അമ്പപ്പാട്ടിന്റെ നാടന്‍ ശീലുകള്‍ സാഹിത്യോത്സവത്തിന്റെ വേദിയെ പഴമയുടെ ഓര്‍മയിലേക്ക് കൊണ്ടുപോയി. സിനിമാ നടന്‍ മാമുക്കോയ, അമ്പപ്പാട്ട് വിദഗ്ദ്ധന്‍ ചേക്കു, അബൂബക്കര്‍ എന്നിവരാണ് അവതരിപ്പിച്ചത്. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ത്വാഹാ മാടായിയുമായി മാമുക്കോയ മുഖാമുഖം നടത്തി. തെരഞ്ഞെടുത്ത അവാര്‍ഡുകളെക്കാള്‍ പ്രേക്ഷകരില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ക്കാണ് താന്‍ കൂടുതല്‍ വിലകല്പിക്കുന്നതെന്ന് മാമുക്കോയ പറഞ്ഞു. ബാബുരാജിനെയും, നടി കല്പനയെയും വേദി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News