ബാഹുബലി രണ്ടാം ഭാഗം ഡിസംബറോടെ പ്രേക്ഷകരിലേക്ക് എത്തിയേക്കും; ചിത്രീകരണം അവസാന ഘട്ടത്തിലെന്ന് രാജമൗലി

ബോക്‌സോഫീസില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം ഡിസംബറില്‍ പ്രേക്ഷകരിലേക്ക് എത്തിയേക്കും. നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ചിത്രീകരണം അന്തിമ ഘട്ടത്തില്‍ ആണ് എന്നും സംവിദായകന്‍ എസ്എസ് രാജമൗലി പറഞ്ഞു. ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയായതായും രാജമൗലി വ്യക്തമാക്കി. നേരത്തെ തീരുമാനിച്ചതിലും വേഗമാണ് നേരത്തെ തീരുമാനിച്ചത്ര ഭാഗം പൂര്‍ത്തിയാക്കിയതെന്നും രാജമൗലി പറഞ്ഞു.

എന്നാല്‍ എന്നത്തേക്ക് ചിത്രം റിലീസിംഗിന് എത്തും എന്നതിനെപ്പറ്റി കൃത്യമായ ഉത്തരം നല്‍കാന്‍ സംവിധായകന്‍ തയ്യാറായില്ല. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ റിലീസിംഗിന് തയ്യാറാകുമെന്ന് രാജമൗലി പറഞ്ഞു. ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്നും രാജമൗലി പറഞ്ഞു.

ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പും കരണ്‍ ജോഹര്‍ തന്നെ വിതരണം ചെയ്യും. ബാഹുബലിയുടെ ഒരു ഭാഗം കണ്ണൂരിലെ കണ്ണവം വനമേഖലയിലാണ് ചിത്രീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News