പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും; സരിത ഹാജരാകില്ല

കൊച്ചി: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും. ബിജു രാധാകൃഷണനെ കമ്മീഷനില്‍ ഹാജരാക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ സൂപ്രണ്ട്, ജയില്‍ ചട്ടങ്ങള്‍ മറികടന്ന് ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതായുള്ള ആരോപണവും നേരിടുന്നുണ്ട്.

സിഡി കണ്ടെടുക്കുന്നതിനായി കോയമ്പത്തൂരില്‍ പോകുന്നതിന് ബിജുവിനെ നേരത്തെ ഹാജരാക്കണമെന്ന നിര്‍ദേശം ലംഘിച്ചതും കമ്മീഷന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കണ്ണൂര്‍,കോഴിക്കോട് കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ സരിത ഇന്ന് കമ്മീഷനില്‍ ഹാജരാകില്ല

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here