ദില്ലി: 39 ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടങ്കലിലാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അവര്‍ ജീവനോടെയുണ്ടെന്നും ഇവരുടെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സുഷമ പറഞ്ഞു. തടവിലായവരുടെ കുടുംബാംഗങ്ങളോടാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
സഹായിക്കാമെന്ന് അറബ് രാഷ്ട്രങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബഹ്‌റിന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പിടിയിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇവരെ മോചിപ്പിക്കാന്‍ സാധ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും സുഷമ കുടുംബാംഗങ്ങളെ അറിയിച്ചു.
2014 ജൂണിലാണ് ഇവരെ ഐഎസ് തടവിലാക്കിയത്. ഇതിനുശേഷം ഒമ്പതാം തവണയാണ് കുടുംബാംഗങ്ങളുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇവര്‍ ഇറാഖില്‍ ജീവനോടെയുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് പലസ്തീന്‍ പ്രസിഡന്റ് സുഷമയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here