മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ചു; ഭീമന്‍ രഘുവിനെതിരെ കേസ്; മര്‍ദ്ദനം കാറിനരികില്‍ ഐസ്‌ക്രീം കൊണ്ടു കൊടുക്കാത്തതിനാല്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ ഭീമന്‍ രഘുവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. വട്ടിയൂര്‍ക്കാവ് പൈപ്പ് ലൈന്‍ റോഡില്‍ ശ്രീലക്ഷ്മി സ്‌റ്റോര്‍ ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്. മര്‍ദ്ദനമേറ്റ ശ്രീജേഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

ഞായറാഴ്ച വൈകിട്ട് 5.30നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും സുഹൃത്ത് വിഷ്ണുവും ശ്രീജേഷിനോട് ഐസ്‌ക്രീം ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിനരികില്‍ ചെന്ന് ശ്രീജേഷ് താരത്തിന് ഐസ്‌ക്രീം നല്‍കി. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടുക്കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇതോടെ കാറില്‍ നിന്നിറങ്ങിയ ഭീമന്‍ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാക്കേറ്റം തുടര്‍ന്നതോടെ വിഷ്ണുവും ശ്രീജേഷിനെ ആക്രമിച്ചു.

കേസ് അന്വേഷിച്ച് വരുകയാണെന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

തെറി വിളിച്ച് തല്ലിയപ്പോള്‍ തിരിച്ചും കൊടുത്തു;നടനെ കയ്യില്‍ കിട്ടിയത് കൊണ്ട് അവരും വെറുതെ വിട്ടില്ല; അടിക്കേസില്‍ വിശദീകരണവുമായി ഭീമന്‍ രഘു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News