‘ചാണ്ടിച്ചന്‍ ആന്‍ഡ് ഫ്രണ്ട്‌സ്’; ഫേസ്ബുക്ക് സൗഹൃദദിന വീഡിയോയെ അനുകരിച്ച് ട്രോള്‍; ഒരുമിച്ച് നമ്മള്‍ ഒരുപാട് ചെയ്തു ലിസ്റ്റില്‍ സരിതയും മാണിയും

ഫേസ്ബുക്കിന്റെ സൗഹൃദദിന വീഡിയോയെ അനുകരിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പരിഹസിച്ച് ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ ട്രോള്‍ വീഡിയോ. ഉമ്മന്‍ചാണ്ടി സൗഹൃദദിന വീഡിയോ ഉണ്ടാക്കിയാല്‍ എങ്ങനെയായിരിക്കുമെന്ന് കാണിച്ചുതരുകയാണ് ഐസിയു.

‘ഹായ് ഉമ്മന്‍ചാണ്ടി’ എന്നു തുടങ്ങുന്ന വീഡിയോയില്‍ സുഹൃത്തുകളുടെ ലിസ്റ്റില്‍ കെഎം മാണി, മന്ത്രിമാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുംം ‘ഒരുമിച്ച് നമ്മള്‍ ഒരുപാട് ചെയ്തു’ എന്ന അടിക്കുറിപ്പോടെ സരിത, മാണി, ഗണേഷ് കുമാര്‍ എന്നിവരുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തിരുവഞ്ചൂരും ശാലുവും ഒന്നിച്ചുള്ള ചിത്രവും, പി.സി ജോര്‍ജിന്റെയും, മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ കല്ലേറിന്റെ ചിത്രങ്ങളും വീഡിയോയിലുണ്ട്. ഇത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന ലിസ്റ്റില്‍ വരുന്നത് കല്ലേറു കൊണ്ട് ആശുപത്രിയില്‍ കിടന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്ന വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയാണ്. നിങ്ങളുടെ ഫ്രണ്ട്‌സ് അത്ഭുതപ്പെടുത്തുന്നവരാണ് എന്ന് പറഞ്ഞ് കരുണാകരനും, എകെ ആന്റണിക്കുമൊപ്പമുള്ള ഉമ്മന്‍ചാണ്ടിയുടെ ചിത്രവുമാണ്. വീഡിയോയുടെ ഐഡിയ പ്രസാദ് റാവുവിന്റേതാണ്. എഡിറ്റ് ചെയ്തിരിക്കുന്നത് സജാദ് എസ്എം.

12-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫേസ്ബുക്ക് സൗഹൃദദിനം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായാണ് എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ ഷെയര്‍ ചെയ്യാന്‍ സാധിച്ചിരുന്നത്.

ഉമ്മച്ചന്റെ ഫ്രെണ്ട്ഷിപ് വീഡിയോ http://www.youtube.com/c/Chalu…ചാണ്ടിച്ചായൻ ആൻഡ്‌ ഫ്രണ്ട്സ് 😀 #icuvideo Idea : Prasad Rao Video Editing : Sajad Sm Please subscribe to our youtube channel for more videos! http://www.youtube.com/c/ChaluunionIntl©ICU#friendsday

Posted by International Chalu Union – ICU on Sunday, February 7, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News