ഭര്‍ത്താവിന് ചാരായം നല്‍കി മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു; മൂന്നു യുവാക്കള്‍ പിടിയില്‍; യുവതി ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ഭര്‍ത്താവിന് ചാരായം കൊടുത്ത് മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ് (30), പാണ്ടിപ്പിള്ളി റിന്റോ (20), തച്ചമറ്റത്തില്‍ ജോബി (20) എന്നിവരാണ് പിടിയിലായത്. പീഡനശ്രമത്തില്‍ അപമാനിതയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ ഒളിവിലാണ്. പിടിയിലായ ദിലീപും റിന്റോയും ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും ഭര്‍ത്താവും താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രതികളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നത് പതിവായിരുന്നു. 28-ാം തീയതി യുവതിയുടെ വീട്ടിലെത്തിയ സംഘം ഭര്‍ത്താവിന് ചാരായം നല്‍കി മയക്കി കിടത്തുകയായിരുന്നു.

തുടര്‍ന്ന് തോക്ക് ചൂണ്ടി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി നിലവിളിച്ചെങ്കിലും ബോധരഹിതനായ ഭര്‍ത്താവ് ഉണര്‍ന്നില്ല. നിലവിളി തുടര്‍ന്നപ്പോള്‍, യുവാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പീഡനശ്രമത്തില്‍ മനംനൊന്ത യുവതി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News