വെല്ലൂര്‍ കോളജിലെ സ്‌ഫോടനത്തിന് കാരണം ഉല്‍ക്കാ പതനമാണെന്ന് ജയലളിത; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തി

ചെന്നൈ: വെല്ലൂര്‍ ഭാരതീദാസന്‍ എന്‍ജിനീയറിംഗ് കോളജിലെ സ്‌ഫോടനത്തിന് കാരണം ഉല്‍ക്കാ പതനമാണെന്ന് മുഖ്യമന്ത്രി ജയലളിത. ഞായറാഴ്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ സ്ഥലത്തിയ നടത്തിയ പരിശോധനയില്‍ പ്രത്യേകതരത്തിലുള്ള കല്ലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അവര്‍ പറഞ്ഞു. സ്‌ഫോടകവസ്തുക്കളല്ല പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസും സ്‌ഫോടക വസ്തു വിദഗ്ദരും അറിയിച്ചു.

METEORITE-EPS

ശനിയാഴ്ച്ചയുണ്ടായ സ്‌ഫോടനത്തില്‍ കോളജിലെ ബസ് ഡ്രൈവര്‍ കാമരാജ് കൊല്ലപ്പെട്ടിരുന്നു. കാമരാജിന്റെ കുടുംബത്തിന് ഒരു ലക്ഷവും പരുക്കേറ്റ മൂന്നു പേര്‍ക്ക് 25000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച വസ്തു ആകാശത്ത് നിന്നാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു. കോളജ് ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. വസ്തു വീണ സ്ഥലത്ത് രണ്ടടി താഴ്ചയില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ ബസുകളുടെയും കെട്ടിടത്തിന്റെയും ചില്ലുകള്‍ തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here