കോഴിക്കോട്ട് മുസ്ലിംലീഗ് ഓഫീസില്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച; തെരഞ്ഞെടുപ്പ് സഖ്യം ചര്‍ച്ച ചെയ്യാനാണെന്ന് സൂചന

കോഴിക്കോട്: മുസ്ലിംലീഗ്- ആര്‍എസ്എസ് നേതാക്കളുടെ രഹസ്യകൂടിക്കാഴ്ച്ച വിവാദമാകുന്നു. കോഴിക്കോടാണ് ഇരു വിഭാഗത്തിന്റേയും ജില്ലാ നേതാക്കള്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന്റെ സാധ്യത ചര്‍ച്ച ചെയ്യാനാണ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് സൂചന.

ജനുവരി 26ന് കോഴിക്കോട് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലാണ് ആര്‍എസ്എസ്-ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. 1991ല്‍ ആവിഷ്‌ക്കരിച്ച കോണ്‍ഗ്രസ് ബിജെപി ലീഗ് സഖ്യത്തിന്റെ ആലോചനാ കേന്ദ്രം കോഴിക്കോടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും സഖ്യത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് ജില്ലാ നേതാക്കളുടെ പ്രാദേശികതല കൂടിക്കാഴ്ച്ചയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ കൂടിക്കാഴ്ച്ച നടന്നതായി ഇരുവിഭാഗവും സമ്മതിച്ചു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ഗോപാലന്‍ കുട്ടി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ എന്നിവരാണ് ലീഗ് ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എംഎ റസാഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

രാജ്യമെങ്ങും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം ശക്്തമായ സാഹചര്യത്തില്‍ നേതാക്കളുടെ കൂടിക്കാഴ്ച ലീഗ് അണികളില്‍ തന്നെ പ്രതിഷേധമുളവാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News