ഉമ്മന്‍ചാണ്ടിക്ക് മൂന്നര കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍; പണം കൈമാറിയത് പുതുപ്പള്ളിയിലും രാമനിലയത്തും വച്ച്

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മൂന്നര കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍. പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചും തൃശൂര്‍ രാമനിലയത്തും വച്ചാണ് പണം കൈമാറിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് മാധ്യമങ്ങളോടാണ് ബിജു ഇക്കാര്യം പറഞ്ഞത്.

അതേസമയം, പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത്ത് തന്നെ കണ്ടിരുന്നുവെന്ന് സരിത എസ് നായര്‍ പറഞ്ഞു. പ്രമേയം പാസാക്കാമെന്ന് അജിത്ത് ഉറപ്പ് നല്‍കിയിരുന്നു. അജിത്ത് അല്ലാതെ അസോസിയേഷന്‍ ഭാരവാഹികള്‍ ആരും വന്നിട്ടില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News