ഇമ്മാതിരി പടങ്ങള്‍ ഇങ്ങനെ റീമേക്ക് ചെയ്യരുത്; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിനെതിരെ തമിഴ് ട്രോളുകള്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിനെതിരെ തമിഴ് ട്രോള്‍ പേജുകള്‍. ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം വ്യാപകമായതിന് പിന്നാലെയാണ് രസകരമായ ട്രോളുകളും ഇറങ്ങിയത്. മലയാളത്തിലെ പാട്ടുകളും രംഗങ്ങളും അതേപടി പകര്‍ത്തിയെങ്കിലും ചിത്രത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ലഭിക്കുന്നത്.

നേരത്തെ പ്രേമം തമിഴില്‍ റീമേക്ക് ചെയ്യരുതെന്ന അഭിപ്രായം ഇതേ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്രത്തോളം നെഞ്ചോട് ചേര്‍ത്ത ചിത്രത്തിന് റീമേക്ക് ആവശ്യമില്ലെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വരവ് അവരെ തളര്‍ത്തി. നിവിന്‍ പോളിയും നസ്‌റിയയും ചെയ്ത വേഷങ്ങള്‍ തമിഴില്‍ എത്തിയപ്പോള്‍ പേരെന്നാണ് ഇവരുടെ അഭിപ്രായം.

ചില പ്രതികരണങ്ങള്‍ താഴെ കാണാം

troll3

troll2

troll4

troll5

troll6

troll7

troll1

മലയാളത്തില്‍ നസ്രിയ അവതരിപ്പിച്ച ദിവ്യയെ തമിഴില്‍ അവതരിപ്പിക്കുന്നത് യുവതാരം ശ്രീദിവ്യയാണ്. ദുല്‍ഖറിന്റെ വേഷത്തില്‍ ആര്യയും നിവിന്‍ പോളിയുടെ കുട്ടന്റെ റോളില്‍ ബോബി സിന്‍ഹയും എത്തുന്നു. റാണാ ദഗുബതിയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ശിവദാസായി എത്തുന്നത്. ആര്‍ജെ സാറയായി തമിഴില്‍ എത്തുന്നത് പാര്‍വ്വതി തന്നെയാണ്. ഇഷ തല്‍വാര്‍ അവതരിപ്പിച്ച എയര്‍ഹോസ്റ്റസ് മീനാക്ഷിയായി ലക്ഷ്മി റായി എത്തുന്നു. നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സാമന്തയും അവതരിപ്പിക്കുന്നു. തെലുങ്ക് സംവിധായകന്‍ ഭാസ്‌കറാണ് തമിഴ് പതിപ്പ് സംവിധാനം ചെയ്തത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതസംവിധായകന്‍.

 
‘പ്രേമം’ തമിഴ് റീമേക്ക് വേണ്ട; തമിഴ് പ്രേക്ഷകര്‍ പറയുന്ന ഒന്‍പത് കാരണങ്ങള്‍; പ്രചരണത്തിനായി #SayNoToPremamTamil

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News