ദില്ലി: ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് കനത്ത തിരിച്ചടി നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ട്രായ് റിപ്പോര്‍ട്ട് നല്‍കി. ഓരോ സൈറ്റുകള്‍ക്കും പ്രത്യേകം പ്രത്യേകം നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രായ് വ്യക്തമാക്കി. ഡാറ്റാ നിരക്കുകള്‍ ഏകീകൃതമായിരിക്കണമെന്നും ട്രായ് വ്യക്തമാക്കി. ട്രായ് ടെലികോം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് ശക്തമായ തിരിച്ചടിയാണ് ട്രായുടെ തീരുമാനം. നിരക്കുകള്‍ ഏകീകൃതമായിരിക്കണം. ചില സൈറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക, ചില സൈറ്റുകള്‍ കൂടിയ വിലക്ക് ലഭ്യമാക്കുക എന്ന നിരക്കു വ്യത്യാസം അംഗീകരിക്കാനാകില്ലെന്നും ട്രായ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും എന്നാണ് ഫേസ്ബുക്ക് ഫ്രീബേസിക്‌സ് എന്ന ആശയം കൊണ്ടു വന്നു കൊണ്ട് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here