എംആര്‍ഐ സ്‌കാനിംഗ് മെഷീനിനുള്ളില്‍ ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ലൈംഗികബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്ക് പുതിയ മാനംനല്‍കിയ പരീക്ഷണം

ശാസ്ത്ര പുരോഗതിയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട് മനുഷ്യര്‍. എന്നാല്‍, ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീനിനുള്ളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികളെ കുറിച്ചുള്ള വാര്‍ത്ത കേട്ടിട്ടുണ്ടോ? നെറ്റി ചുളിക്കേണ്ട. ഡഡച്ച് ശാസ്ത്രജ്ഞനായ പെക് വാന്‍ ആന്‍ഡല്‍ തയ്യാറാക്കിയ വീഡിയോ ആണ് ഇക്കാര്യം തെളിയിക്കുന്നത്. എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ ഒക്കുമോ എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായിരുന്നു ഇത്.

1999-ലാണ് സംഭവം. ലൈംഗികബന്ധവും സ്ത്രീയുടെ ലൈംഗിക ഉത്തേജനത്തിന്റെയും ശരീരശാസ്ത്രം സംബന്ധിച്ച് നിലനില്‍ക്കുന്ന പഴയതും പുതിയതുമായ ആശയങ്ങള്‍ ഊഹങ്ങള്‍ മാത്രമാണോ യാഥാര്‍ത്ഥ്യമുണ്ടോ എന്നായിരുന്നു ഡോക്ടര്‍ വാനും സംഘവും പരിശോധിച്ചത്. 1933 ലും 1964ലും ഇതുസംബന്ധിച്ച് രണ്ടു പഠനങ്ങള്‍ നടന്നിരുന്നു. പുരുഷലിംഗം സ്ത്രീശരീരത്തിനുള്ളില്‍ എസ് ആകൃതിയിലാകും എന്നതായിരുന്നു 1933ലെ പഠനം. സ്ത്രീയുടെ ഉള്ളില്‍ ഗര്‍ഭപാത്രം വികസിക്കുമെന്നായിരുന്നു 1964ലെ പഠനം.

എന്നാല്‍, ഇതുരണ്ടും തെറ്റാണെന്ന് സംഘം തെളിയിച്ചു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് പുരുഷലിംഗം ബൂമറാംഗ് ഷേപില്‍ ആയിരിക്കുമെന്ന് എംആര്‍ഐ സ്‌കാനിംഗ് മെഷീനിനുള്ളിലെ ലൈംഗികബന്ധം തെളിയിച്ചു. എന്നാല്‍, ഗര്‍ഭപാത്രം വികസിക്കുന്നതു സംബന്ധിച്ച് തെളിയിക്കാനായില്ല. ഈ പഠനത്തിന് സംഘത്തിന് തൊട്ടടുത്ത വര്‍ഷം നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. ശാസ്ത്രലോകത്ത് എന്തും സാധ്യമാകുമെന്ന് പഠനം തെളിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here