ഇര്‍ഫാന്‍ പഠാന്‍ വിവാഹിതനായി; വധു സൗദിയിലെ മോഡല്‍ സഫാ ബെയ്ഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ വിവാഹിതനായി. സൗദിയിലെ ജിദ്ദയില്‍ നിന്നുള്ള 21 കാരിയായ മോഡല്‍ സഫ ബെയ്ഗ് ആണ് ഇര്‍ഫാന് ജീവിതസഖിയായത്. വളരെ ചെറിയ ചടങ്ങില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. ഹര്‍ഭജന്‍ സിംഗിനും രോഹിത് ശര്‍മയ്ക്കും ശേഷം വിവാഹിതനാകുന്ന ഇന്ത്യന്‍ ക്രിക്കറ്ററാണ് ഇര്‍ഫാന്‍ പഠാന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററില്‍ ഇര്‍ഫാന്‍ തന്നെ പോസ്റ്റു ചെയ്യുകയും ചെയ്തു. നാലുവര്‍ഷത്തോളമായി ഇന്ത്യയുടെ ദേശീയ ടീമില്‍ കളിക്കാന്‍ ഇര്‍ഫാന് അവസരം ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തു നിന്ന് വിവാഹ വാര്‍ത്തകള്‍ സജീവമാകുകയാണ്. കഴിഞ്ഞ നവംബറില്‍ ഹര്‍ഭജന്‍ സിംഗ് നടി ഗീതാ ബസ്രയെ വിവാഹം ചെയ്തിരുന്നു. ഡിസംബറിലാണ് രോഹിത് ശര്‍മയും റിതിക സജ്‌ദേഹും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇര്‍ഫാന്റെ വധു സഫ, ഒരു മോഡല്‍ എന്നതിലുപരി ഒരു നെയ്ല്‍ ആര്‍ടിസ്റ്റ് കൂടിയാണ്. ഇപ്പോള്‍ ഒരു പിആര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയാണ് 21കാരിയായ സഫ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here