ഐഒസി സമരം: ചര്‍ച്ചകള്‍ പരാജയം; 12 മണിക്കുള്ളില്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ എസ്മ പ്രയോഗിക്കുമെന്ന് കളക്ടര്‍

കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ തൊഴിലാളി സംഘടനകളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ എസ്മ പ്രയോഗിക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ലെങ്കില്‍ ഉച്ച മുതല്‍ പകരം സംവിധാനത്തില്‍ പ്ലാന്റ് പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു. മാനേജ്‌മെന്റ്് പ്രതിനിധികളുമായി തൊഴിലാകള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. സമരം സംബന്ധിച്ച് അന്തിമ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

സേവന വേതന വ്യവസ്ഥകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ മുതലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ഇതോടെ വിവിധ ജില്ലകളിലേക്കുള്ള പാചക വാതക വിതരണം നിലച്ചു. ഏറെ നാളായി തൊഴിലാളികളുടെ അര്‍ദ്ധ നിസഹകരണ സമരം തുടരുകയാണ്. അതുകൊണ്ടുതന്നെ 140 ലോഡ് പാചക വാതക ലോഡ് പോകേണ്ടിടത്ത് 70 ലോഡ് മാത്രമാണ് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News