സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരുടെ യോഗം ഇന്ന് ദില്ലിയില്‍; സുരക്ഷ, തീവ്രവാദം, തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും

ദില്ലി: സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരുടെ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

സുരക്ഷ, തീവ്രവാദം, തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് രണ്ടു ദിവസത്തെ യോഗം പ്രധാനമായും ചെയ്യുന്നത്. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. സ്വച്ഛ്ഭാരത് അഭിയാന്‍, സ്മാര്‍ട്ടി സിറ്റി, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും യോഗം പരിശോധിക്കും. സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പ്രത്യോക തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി ജോലിക്ക് പ്രാപ്തമാക്കുന്ന പദ്ധതിയെക്കുറിച്ച് യോഗം ആലോചിക്കും. സര്‍വ്വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനാവശ്യമായ ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News