ഹിമപാതത്തില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി; സ്ഥലത്ത് മൈനസ് 45 ഡിഗ്രി താപനില; താപ്പയുടെ നില ഗുരുതരമായി തുടരുന്നു

ദില്ലി: സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ പത്തു സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായിക് ഹനമന്‍ താപ്പയെയാണ് ആറു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ജീവനോടെ കണ്ടെത്തിയത്. മൈനസ് 45 ഡിഗ്രിയാണ് താപ്പയെ കണ്ടെത്തിയ പ്രദേശത്തെ താപനിലയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇയാളുടെ നിലഗുരുതരമായി തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. കര്‍ണാടക സ്വദേശിയാണ് ഹനമന്‍താപ്പ.

കഴിഞ്ഞ ബുധനാഴ്ച ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മദ്രാസ് റെജിമെന്റിലെ ഒമ്പതു സൈനികരുമാണ് ഹിമപാളികള്‍ക്കിടയില്‍ അകപ്പെട്ടത്. തെരച്ചിലില്‍ നാലു സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

Dear Friends, Please stand up and salute the brave soldiers, who are ready to sacrifice their life for us at the highest battle field of the world. Do our Politicians and Bureaucrats or NSA Chief have the guts to go at the highest battle field of world and serve there? No, they just want to enjoy the MAALAI, luxurious & comfortable life.Modi Ji, We need services of your Ministers, Babus and other Govt officials at the highest battle field. Why don’t they pass the bill of compulsory Military Service for minimum 5 years at front to all the MP, MLA, Bureaucrats & all other Govt officials? Maut se ankh micholi Karne se darte hain kaya? No, then have the guts to serve at front.Modi Ji, Maan ki Baat to ho gai, ab Rastarhit ki baat bhi ho Jae.Let’s show your respect and courage to stand with the Soldiers. Pls share so that everyone can see the truth.Jai HindJai Bharat JJ Singh

Posted by Jj Singh on Sunday, February 7, 2016

കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.

മദ്രാസ് ബറ്റാലിയനിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒമ്പത് ജവാന്‍മാരുമാണ് അപകടത്തില്‍ പെട്ടത്. ഹിമപാതം സ്ഥിരം സംഭവിക്കുന്ന മേഖലയിലെ സൈനിക പെട്രോളിംഗിനിടയിലായിരുന്നു അപകടം. 19,000 അടി ഉയരത്തിലെ മഞ്ഞുപാളിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് ഹിമപാതത്തില്‍ ഒലിച്ച് പോയത്.

സമുദ്രനിരപ്പില്‍ നിന്ന 19,600 അടി ഉയരത്തിലുള്ള ഈ മേഖല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. 1984 മുതലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ സൈന്യത്തെ വിന്യസിച്ചു തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News