നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധ രോഗത്തെ തുടര്‍ന്ന്

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.50നായിരുന്നു മരണം. സുശീല്‍ കൊയ്‌രാളയുടെ പ്രൈവറ്റ് സെക്രട്ടറി അതുല്‍ കൊയ്‌രാളയാണ് വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്.

നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്ന സുശീല്‍ 2014 ഫെബ്രുവരി 10നാണ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. 2015 ഒക്‌ടോബര്‍ 12 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. 2015 സെപ്തംബറില്‍ പ്രസിഡന്റ് റാം ബരന്‍ യാദവ് പ്രഖ്യാപിച്ച പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടതോടെയാണ് സുശീല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്.

കിഴക്കന്‍ നേപ്പാളിലെ ബിരാട്‌നഗറില്‍ 1939ല്‍ ജനിച്ച സുശീല്‍ 1955ലാണ് നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായത്. 1960ല്‍ നേപ്പാളില്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ സുശീല്‍ ഇന്ത്യയില്‍ അഭയം തേടിയിരുന്നു. വിമാനറാഞ്ചല്‍ക്കേസില്‍ ഒരുതവണ ശിക്ഷിക്കപ്പെട്ട സുശീല്‍ 16 വര്‍ഷം നേപ്പാളിന് പുറത്തായിരുന്നു. ബന്ധുവായ മുന്‍ നേപ്പാള്‍ പ്രസിഡന്റ് ഗിരിജാ പ്രസാദ് കൊയ്‌രാളയുടെ സ്വാധീനത്തിലാണ് സുശീല്‍ രാഷ്ട്രീയത്തിലെത്തിയത്. ഗിരിജാ പ്രസാദിന്റെ മരണത്തെത്തുടര്‍ന്ന് 2008ല്‍ നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News