സോഷ്യല്‍മീഡിയയില്‍ അശ്ലീലം പറഞ്ഞ ആരാധകന് ചുട്ടമറുപടിയുമായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. ട്വിറ്ററില്‍ ആരാധകരുമായി സംവാദിക്കുന്നതിനിടെയായിരുന്നു ഒരാളുടെ ചൂടന്‍ ചോദ്യം.
ഇനി എന്നാണ് ബിക്കിനി ധരിച്ച് നഗ്‌നത ആരാധകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആരാധകന്റെ ഈ ചോദ്യം താരത്തെ ശരിക്കും ചൊടിപ്പിച്ചു. അടുത്ത നിമിഷം തന്നെ വന്നു സൊനാക്ഷിയുടെ മറുപടി.
‘ഈ ചോദ്യം പോയി നിന്റെ അമ്മയോടും പെങ്ങളോടും ചോദിക്കടാ, എന്നിട്ട് അവര്‍ എന്ത് പറഞ്ഞുവെന്ന് എന്നെ അറിയിക്ക്’ – താരം ട്വിറ്ററിലൂടെ മറുപടി നല്‍കി.
അപ്രതീക്ഷിതമായി കിട്ടിയ മറുപടിയുടെ ഞെട്ടലില്‍ ആരാധകന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മുങ്ങി. എന്നാല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത സൊനാക്ഷി അത് പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘ഈ ചെറുപ്പക്കാരന്‍ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ മറുപടി കൊടുത്തു, എന്നാല്‍ എന്റെ മറുപടിക്ക് അദ്ദേഹം പ്രതികരിക്കുന്നില്ല. അതെന്താ?’- സൊനാക്ഷി പോസ്റ്റില്‍ ചോദിക്കുന്നു. അവസാനം ആരാധകന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ താരം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
Im deleting the tweet because he apologized. I hope he and his type learnt a good lesson in respecting women, no matter which profession.
— Sonakshi Sinha (@sonakshisinha) February 8, 2016

Get real time update about this post categories directly on your device, subscribe now.