കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ പ്രതി സരിതാ നായര്‍ നിര്‍ണായക തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് പെന്‍ഡ്രൈവടക്കമുള്ള തെളിവുകള്‍ കൈമാറിയത്. ബാക്കി തെളിവുകള്‍ മൂന്നുദിവസത്തിനുള്ളില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു.
എഡിജിപി പത്മകുമാറിനെതിരെ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ ലാപ്പ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് പത്മകുമാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും സരിത മൊഴി നല്‍കി. വാട്‌സ്ആപ്പ് വഴി പ്രചരിച്ച ദൃശ്യങ്ങള്‍ പുറത്തുപോയത് പത്മകുമാര്‍ വഴിയാണെന്നും സരിത പറഞ്ഞു.
കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകുമെന്ന് ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു. ഏപ്രില്‍ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here