ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഐആര്‍സിടിസി. നാടന്‍ ചായമുതല്‍ ആം പപ്പട് ചായ, ഹരി മിര്‍ച് ചായ, കുല്‍ഹത് ചായ്, ആദ്രക് തുളസി ചായ, തേന്‍, ഇഞ്ചി, നാരാങ്ങാ ചായകളടക്കമുള്ളവയാണ് ഇഷ്ടാനുസരണം ട്രെയിനില്‍ വിളമ്പാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ഇതിനായി ഐആര്‍സിടിസി മൊബൈല്‍ ആപ്പും പുറത്തിറക്കി.
ചായകുടി ട്രെയിന്‍ യാത്രയിലെ അവിഭാജ്യ ഘടകമാണ്. അതിപ്പോള്‍ കൂടുതല്‍ രുചികരവും വിഭവസമൃദ്ധമാക്കാനുമാണ് റെയില്‍വേയുടെ പദ്ധതി. ചായ വിപണന ശൃംഖലയായ ചായോസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മുന്നൂറു രൂപയ്ക്കു മുകളിലുള്ള തുകയുടെ ഇ കാറ്ററിംഗ് ഓഡറുകള്‍ക്കു പത്തു ശതമാനം കാഷ് ബാക്ക് നല്‍കാനും ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post