ക്രിക്കറ്റ് താരം വിരാട് കോഹ്്‌ലിയും ബോളിവുഡ് നടി അനുഷ്‌കാ ശര്‍മയും വേര്‍പിരിഞ്ഞതായി സ്ഥിരീകരണം. താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും പിരിഞ്ഞെന്ന് കഴിഞ്ഞ കുറച്ചുദിവസമായി ഗോസിപ്പുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് മുംബൈ മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അനുഷ്‌കയുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിരാട് കോഹ്‌ലി നേരത്തെ പിന്‍വാങ്ങിയിരുന്നു. ഹൃദയഭേദകം എന്ന അടിക്കുറുപ്പോടെ സ്വന്തം ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു. പിന്നീടു ഡിലീറ്റും ചെയ്തിരുന്നു. അതേസമയം, കോഹ്‌ലി ഇപ്പോള്‍ സന്തോഷവാനാണെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്നുണ്ടെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുഷ്‌ക തന്നെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോലും നിയന്ത്രിക്കാന്‍ വരുന്നുണ്ടെന്നും ഒരിക്കല്‍ കോഹ്ലി തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു പൊതുവേദിയില്‍ വച്ച് പറഞ്ഞ ഇക്കാര്യവും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍് വിളലുണ്ടാക്കി.
കരിയര്‍ ശ്രദ്ധിക്കണമെന്നും അതുകൊണ്ട് 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് അനുഷ്‌ക പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനുഷ്‌കയുടെ ഈ തീരുമാനം കോഹ്‌ലിക്ക് തീരെ ഇഷ്ടമായില്ല. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. എന്നാല്‍ അനുഷ്‌ക ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. താന്‍ സന്തോഷത്തിലാണ്. വിവാഹം ഉണ്ടാകുമ്പോള്‍ അതു തീര്‍ച്ചയായും പരസ്യപ്പെടുത്തുമെന്നുമാണ് അനുഷ്‌ക അന്ന് പറഞ്ഞത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post