കൊതുകിനെ വളര്‍ത്തുന്ന എയര്‍ഇന്ത്യ; കാബിനില്‍ പറന്നുകളിച്ച കൊതുകുകളെ പുകച്ചുചാടിക്കാന്‍ മുംബൈ കൊച്ചി വിമാനം വൈകിയത് ഒരു മണിക്കൂര്‍

കൊച്ചി: എയര്‍ ഇന്ത്യ വിമാനത്തെക്കുറിച്ചു പരാതികള്‍ക്കു പഞ്ഞമൊന്നുമില്ല. എലിയെ വരെ കണ്ടിട്ടുണ്ട് കാബിനില്‍. കഴിഞ്ഞദിവസം മുംബൈയില്‍നിന്നു കൊച്ചിയിലേക്കു പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം വൈകിയതു കൊതുകുശല്യം മൂലമാണ്. പുലര്‍ച്ചെ അഞ്ചരയ്ക്കു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് കൊതുകിനെ പുകച്ചുപുറത്തുചാടിക്കാന്‍ ഒന്നരമണിക്കൂര്‍ വൈകിച്ചത്.

എഐ054 വിമാനത്തിലാണ് പുറപ്പെടാന്‍ നേരം കാബിനില്‍ കൊതുകുകള്‍ പറന്നുകളിക്കുന്നതു കണ്ടത്. യാത്രക്കാരെ അപ്പോഴേക്കും വിമാനത്തില്‍ കയറ്റിയിരുന്നു. പല യാത്രക്കാര്‍ക്കും കൊതുകുകടിയും കിട്ടി. ഇതോടെ പരാതി ഉയര്‍ന്നു. തുടര്‍ന്നു പൈലറ്റ് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ പറയുകയും വിമാനത്തിനുള്ളില്‍ പുകയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മുഴുവന്‍ കൊതുകുകളെയും പുകച്ചുപുറത്തുചാടിക്കാനുമായില്ല. ശേഷിക്കുന്ന കൊതുകുകളും യാത്രക്കാരുമായി അഞ്ചരയ്ക്കു പുറപ്പെടേണ്ട വിമാനം ഏഴേകാലിനാണ് പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News