ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 4 മരണം; 150 പേര്‍ക്ക് പരുക്ക്

ബെര്‍ലിന്‍: ജര്‍മനിയില്‍ മുഖാമുഖം വന്ന ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 150 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദക്ഷിണ ജര്‍മനിയിലെ ബാവരിയയില്‍ ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റവരില്‍ 10 പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റവരിപ്പാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രണ്ടു ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പ്രാദേശിക സമയം രാവിലെ 6.48നായിരുന്നു അപകടം ഉണ്ടായത്. തെക്കുകിഴക്കന്‍ ജര്‍മനിയിലെ ബാദ് എയ്ബ്‌ലിംഗിലാണ് സംഭവം. ഹെലികോപ്ടറുകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. ട്രാന്‍സ്‌ദേവ് ഗ്രൂപ്പിന്റെ ഭാഗമായ മെറിഡിയന്‍ ആണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News