വലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ അരാധിക്കാന്‍ ആഹ്വാനം ചെയ്ത് ആശാറാം ബാപ്പുവിന്റെ പരസ്യംദില്ലി മെട്രോയില്‍; കമിതാക്കള്‍ക്കെതിരേ നടപടിയും

ദില്ലി: വാലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ ആരാധിക്കുകയും പ്രണയദിനാഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന്് ആശാറാം ബാപ്പുവിന്റെ ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാറാം ബാപ്പുവിന്റെ നേതൃത്വത്തിലെ സംഘടനയായ ബാല സംന്‍സ്‌കാര്‍ കേന്ദ്ര ദില്ലി മെട്രോയില്‍ പരസ്യങ്ങള്‍ പതിച്ചു. മാതൃ-പിതൃ പൂജന്‍ ദിവസ് ആയി ആചരിക്കണമെന്നാണ് ആശാറാം ബാപ്പു ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ദില്ലി മെട്രോയില്‍ 35 സ്‌റ്റേഷനുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള വലിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിഎംആര്‍സി ഉത്തരവിട്ടിട്ടുണ്ട്. രണ്ടു കുട്ടികള്‍ മാതാപിതാക്കളെ ആരാധിക്കുന്നതിന്റെയും യുവ കമിതാക്കള്‍ ആലിംഗനം ചെയ്യുന്നതിന്റെയും ചിത്രങ്ങളുമാണ് പരസ്യത്തിലുള്ളത്. വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും കമിതാക്കള്‍ ആഘോഷിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

സ്വകാര്യ ഏജന്‍സികള്‍ക്കാണ് സ്റ്റേഷനുകളില്‍ പരസ്യം പതിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. അവരാണ് ആശാറാം ബാപ്പുവിന്റെ സംഘടനയുടെ പരസ്യം പതിച്ചത്. വാലന്റെയിന്‍സ് ദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായതിനാലാണു തങ്ങള്‍ ഇങ്ങനെ ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ബാല്‍ സന്‍സ്‌കാര്‍ കേന്ദ്രയുടെ വിശദീകരണം. ഫെബ്രുവരി പതിനാലിന് ഛത്തീസ്ഗഡ് മാതൃ പിതൃ പൂജന്‍ ദിവസമായി ആചരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളും ഇതു പാലിക്കണമെന്നും ബാല്‍ സന്‍സ്‌കാര്‍ കേന്ദ്രയിലെ മനീഷ് ഗോസ്വാമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News