പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ 10 വഴികള്‍

പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പ്രാണികള്‍ കുറയും. എന്നാലും പല്ലിയെ ഭയമോ പേടിയോ ആണ് എല്ലാവര്‍ക്കും. പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാകും പലരും. പല്ലികളെ തുരത്താനുള്ള മരുന്നുകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. പക്ഷേ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ വിനാശകരമാണ് എന്നതിനാല്‍ ആരും അതു വാങ്ങി ഉപയോഗിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍, ഇതൊന്നും വേണ്ട. തികച്ചും ആരോഗ്യകരമായ എന്നാല്‍, കാര്യമായ പണച്ചെലവും ഉണ്ടാക്കാത്ത ഇനി പറയുന്ന 10 വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. പല്ലികളെ വീട്ടില്‍ നിന്നും തുരത്താം.

1. മുട്ടത്തോട്

പല്ലികള്‍ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുക എന്നത് വളരെ പുരാതനമായ ഒരു ഏര്‍പ്പാടാണ്. ഇതിന്റെ രസതന്ത്രം എന്താണെന്നു വച്ചാല്‍ മുട്ടയുടെ ഗന്ധം പല്ലികള്‍ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ. അതുകൊണ്ടു തന്നെ പല്ലികളെ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളില്‍ മുട്ടത്തോട് വച്ചാല്‍ പല്ലികളെ തുരത്താം.

2. കാപ്പിപ്പൊടി

പല്ലികളെ കൊല്ലാനുള്ള മാര്‍ഗമാണിത്. കാപ്പിപ്പൊടിയും പുകയിലയും സമം ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികള്‍ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികള്‍ ഇതുവന്നു കഴിക്കുകയും വൈകാതെ ചത്തു പോകുകയും ചെയ്യും. കൊല്ലാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ മാര്‍ഗം പരീക്ഷിക്കരുത്.

3. വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യര്‍ക്കെന്ന പോലെ പല്ലികള്‍ക്കും അരോജകമാണ്. അതുകൊണ്ടു തന്നെ പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പല്ലികള്‍ ഓടിക്കോളും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടില്‍ തളിക്കുന്നതും പല്ലികളെ അകറ്റും.

4. വലിയ ഉള്ളി(സവാള)

വലിയ ഉള്ളി അഥവാ സവാള മുറിച്ച് വാതില്‍, ജനല്‍ തുടങ്ങി പല്ലികളെ കാണപ്പെടുന്ന സ്ഥലങ്ങളില്‍ സൂക്ഷിച്ചാല്‍ മതി. സവാള അരച്ച വെള്ളം തളിച്ചാലും മതി.

5. തണുത്ത വെള്ളം

കാലാവസ്ഥാ വ്യതിയാനം വളരെ ഗുരുതരമായി പല്ലികളെ ബാധിക്കും. ഇനി പല്ലിയെ കണ്ടാല്‍ അതിന്റെ ദേഹത്ത് അല്‍പം തണുത്ത വെള്ളം ഒഴിച്ചു നോക്കൂ. പല്ലിക്ക് പിന്നെ ചലിക്കാനാവില്ല. ഈ സമയം അവയെ എടുത്ത് പുറത്തു കളയാനോ കൊല്ലാനോ സാധിക്കും.

6. മയില്‍പീലി

പല്ലികള്‍ക്ക് പക്ഷികളെ പണ്ടേ ഭയമാണ്. പക്ഷികളാണ് പല്ലികളുടെ ആജന്‍മശത്രുക്കളും. അതുകൊണ്ടു തന്നെ കുറച്ച് മയില്‍പീലി വീട്ടില്‍ അങ്ങിങ്ങായി തൂക്കിയിട്ടു നോക്കൂ. പല്ലികള്‍ പേടിച്ചോടും.

7. പൂച്ചകള്‍

പൂച്ചകള്‍ എലികളെ എന്ന പോലെ പല്ലികളെയും ഭക്ഷിക്കാറുണ്ട്. അതുകൊണ്ടു നല്ലൊരു പൂച്ചയെ വാങ്ങി വളര്‍ത്തി നോക്കൂ.

8. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം

ഇതൊരു നാട്ടു ചികിത്സയൊന്നുമല്ല. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പല്ലികളെ ഓടിക്കുന്ന യന്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇത് ഒരിക്കലും മനുഷ്യര്‍ക്ക് നാശകരമാകുന്നില്ല. ഈ യന്ത്രത്തില്‍ നിന്ന് വരുന്ന അള്‍ട്രാ സോണിക് സൗണ്ടുകളെ പല്ലികള്‍ക്ക് ഭയമാണ്.

9. നാഫ്തലീന്‍ ഗുളികകള്‍

പല്ലി ഗുളികകള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവ വാര്‍ഡ്‌റോബിലും മറ്റും സൂക്ഷിച്ചാല്‍ മതി. നാഫ്തലീന്റെ ഗന്ധം ഇഷ്ടമല്ലാത്തതിനാല്‍ പല്ലികള്‍ വീടു വിട്ട് ഓടിക്കോളും.

10. കുരുമുളക് സ്‌പ്രേ

കുരുമുളക് സ്േ്രപ ഉപയോഗിച്ചാല്‍ പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ സാധിക്കും. അല്‍പം എരിവുള്ള ഗന്ധം പല്ലികള്‍ക്ക് ഇഷ്ടമല്ല. കുരുമുളക് സ്േ്രപ വീട്ടിലെ അടുക്കളയിലും പല്ലികള്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്േ്രപ ചെയ്താല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here