മുംബൈ: ആരാധകനെ സിനിമാസെറ്റില്‍വച്ചു തല്ലിയ കേസില്‍ ബോളിവുഡ് നടന്‍ ഗോവിന്ദ മാപ്പു പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവു പാലിച്ചുകൊണ്ടാണ് നടന്റെ മാപ്പപേക്ഷ. 2008-ല്‍ ഫിലിമിസ്താന്‍ സ്റ്റുഡിയോയില്‍ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ സെറ്റിവല്‍ച്ചാണ് സന്തോഷ് റായ് എന്നയാളെ ഗോവിന്ദ തല്ലിയത്.
ഗോവിന്ദയുടെ ആരാധകനായിരുന്നു സന്തോഷ് റായ്. താന്‍ ഷൂട്ടിംഗ് കണ്ടുകൊണ്ടിരിക്കേ കിട്ടിയ അടിയോടെ നടനോടുള്ള എല്ലാ ആദരവും നഷ്ടമായെന്നും തുടര്‍ന്നാണ് പരാതി നല്‍കുന്നതെന്നും ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സന്തോഷ് റായ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംഭവം നടന്നതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നു കാട്ടി ബോംബെ ഹൈക്കോടതി കേസ് 2013-ല്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സന്തോഷ് റായ് 2015-ല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ക്രിമിനല്‍ നടപടി പ്രകാരം കേസ് മുന്നോട്ടുകൊണ്ടുപോകാനായിരുന്നു സന്തോഷ് റായിയുടെ ആദ്യ തീരുമാനം. പിന്നീട് മാപ്പു പറഞ്ഞാല്‍ കേസ് തീര്‍പ്പാക്കാമെന്നു കോടതിയില്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. അതേസമയം മാപ്പപേക്ഷയോ നഷ്ടപരിഹാരമോ മതിയാകില്ലെന്നും ഗോവിന്ദ തന്നെ നേരിട്ടു കണ്ടു മാപ്പു പറയണമെന്നും സന്തോഷ് റായ് നിലപാടെടുത്തിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post