വെളുത്ത പല്ലുകളുമായി വെളുക്കെ ചിരിക്കാം; വായ്‌നാറ്റം അകറ്റാം; പഴമയില്‍നിന്ന് ഇതാ ഒരു എളുപ്പമാര്‍ഗ്ഗം

നിങ്ങളുടെ പല്ലുകള്‍ക്ക് വെളുപ്പ് നിറം കുറവാണോ. മഞ്ഞ നിരം ബാധിച്ച് വൃത്തികേടായി ഇരിക്കുന്നതായി തോന്നുന്നുണ്ടോ. എന്നാല്‍ പല്ല് വെളുപ്പിക്കാന്‍ ഇതാ ഒരു എളുപ്പവഴി. പഴമക്കാരുടെ രീതി പിന്തുടര്‍ന്നാല്‍ നിങ്ങളുടെ പല്ലുകള്‍ എപ്പോഴും വെളുത്തതായി സൂക്ഷിക്കാം. ആകര്‍ഷകമായ പല്ലുകള്‍ വഴി നിങ്ങളുടെ പുഞ്ചിരിയും മനോഹരമാക്കാം. വായ്‌നാറ്റവും അകറ്റാം.

അതിന് വേണ്ടത് ഇത്രമാത്രം.

അര ഗ്ലാസ് ചൂടുവെള്ളം
ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്

തയ്യാറാക്കേണ്ട വിധം

അരഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക. ശേഷം സാധാരണ ചൂട് ആകുന്നതുവരെ തണുപ്പിക്കുക.

ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് എടുത്ത് ചൂടുവെള്ളത്തില്‍ നന്നായി അലിയിപ്പിക്കുക.

ബ്രഷ് എടുത്ത് വെള്ളത്തില്‍ മുക്കുക. അത് വച്ച് ബ്രഷ് ചെയ്യുക.

ബ്രഷ് ചെയ്തതിന് ശേഷം വായ് തണുത്ത വെള്ളത്തില്‍ കഴുകണം.

ഈ രീതി ഓരോ തവണ ഭക്ഷണത്തിന് ശേഷവും പ്രയോഗിക്കണം. ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും. തുടക്കത്തില്‍ അത്ര സുഖകരമായി തോന്നുകയില്ല. തണുപ്പും ചൂടും പെട്ടെന്ന് പല്ലുകള്‍ തിരിച്ചറിയും എന്നത് മാത്രമാണ് ഇതിന്റെ ദോഷവശം.

മിശ്രിതത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ മെച്ചം. ചൂടുവെള്ളത്തില്‍ ഉപ്പ് ഉപയോഗിക്കുന്നത് പല്ലിലെ ഇനാമലിനെ ശക്തിപ്പെടുത്തും. പല്ലിലെ കാവിറ്റി അകറ്റും. ഒപ്പം വായ്‌നാറ്റം ഉള്‍പ്പടെ സൃഷ്ടിക്കുന്ന പാതോഗണിക് ബാക്ടീരിയയെയും വായില്‍നിന്ന് അകറ്റും. പല്ലില്‍ ഉണ്ടാകുന്ന പൊട്ടലുകളെ തടയാനും ഈ രീതി ഉപയോഗിക്കുന്നതുമൂലം സഹായിക്കും. ഈ ലളിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗം ഇന്ന് മുതല്‍ തന്നെ പരീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News