പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍; ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ നീക്കി

കോട്ടയം: കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനായി പിസി ജോര്‍ജിനെ തിരഞ്ഞെടുത്തു. പിസി ജോര്‍ജിനെ അനുകൂലിക്കുന്ന സംസ്ഥാന കമ്മറ്റിയംഗങ്ങളും 11 ജില്ലാ പ്രസിഡന്റുമാരും ചേര്‍ന്നാണ് പിസി ജോര്‍ജിനെ സെക്കുലര്‍ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇടതുപക്ഷവുമായി സഹകരിക്കാനുള്ള സെക്കുലറിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. ഇതിന് ശേഷമാണ് പിസി ജോര്‍ജിനെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഈ മാസം 26ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റി പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പിസി ജോര്‍ജ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News