അഴിമതിയോട് സന്ധിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി; സ്‌റ്റേജില്‍ കസേരയിട്ട് ഒരുമിച്ച് ഇരുന്നാല്‍ ഐക്യം വരില്ലെന്ന് എകെ ആന്റണി; സുധീരന്റെ കേരള രക്ഷായാത്രയ്ക്ക് സമാപനം

തിരുവനന്തപുരം: അഴിമതിയോട് സന്ധി ചെയ്യുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; അഴിമതിയുടെ ചെറിയ തെളിവ് ഉണ്ടെങ്കില്‍ സര്‍ക്കാരിനെതിരെ ഉടന്‍ നടപടി എടുക്കും. യുഡിഎഫും കോണ്‍ഗ്രസും ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുല്‍ പറഞ്ഞു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് കേരള രക്ഷാ യാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. സ്റ്റാര്‍ട് അപ്പിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും മുന്‍പ് കേരളം പദ്ധതി നടപ്പാക്കി. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഉണ്ടായത് കേവലം ജാതി പ്രശ്‌നമായിരുന്നില്ല. ഇന്ത്യന്‍ യുവത്വത്തെ കേന്ദ്രം തച്ചുടയ്ക്കുന്നതായിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യമൂലം സംഭവിച്ചത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇടത് മുന്നണി മദ്യനയം വ്യക്തമാക്കണം. യുഡിഎഫ് സര്‍ക്കാര്‍ അടച്ച ബാറുകള്‍ ഇടതുമുന്നണി തുറക്കുമോയെന്നും ഇടത് മുന്നണിയുടെ മദ്യനയം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

സ്‌റ്റേജില്‍ കസേരയിട്ട് ഒരുമിച്ച് ഇരുന്നാല്‍ കോണ്‍ഗ്രസില്‍ ഐക്യം വരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ആവശ്യം വന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ മനസുകൊണ്ടുകൂടി ഒന്നാകണമെന്നും എകെ ആന്റണി പറഞ്ഞു.

കേരളം കണ്ടിട്ടുള്ളതില്‍ നമ്പര്‍ വണ്‍ സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേത്. തന്റെ രണ്ട് സര്‍ക്കാരുകളെക്കാള്‍ മികച്ചതാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍. വരുന്ന തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും. കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പണ്ടേ മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും എകെ ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News