ഷിബു ബേബി ജോണിന്റെയും പ്രേമചന്ദ്രന്റെയും സ്വത്തുവകകള്‍ അന്വേഷിക്കണമെന്നു കോവൂര്‍ കുഞ്ഞുമോന്‍; ആര്‍എസ്പിയെ വെല്ലുവിളിച്ച് കണ്‍വന്‍ഷന്‍

കൊല്ലം: ആര്‍എസ്പിയെ പരസ്യമായി വെല്ലുവിളിച്ച് കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ കുന്നത്തൂര്‍ നടത്തി. എന്‍ കെ പ്രേമചന്ദ്രന്റെയും ഷിബു ബേബി ജോണിന്റെയും സ്വത്തുവകകള്‍ പരിശോധിക്കണമെന്നും കോവൂര്‍ കൂഞ്ഞുമോന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കുന്നത്തൂര്‍ മണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു കുഞ്ഞുമോന്‍.

ആര്‍എസ്പി കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളെ പിന്തുണച്ച് പുതിയ പാര്‍ട്ടിയായ ആര്‍എസ്പി ലെനിനിസ്റ്റ് പ്രവര്‍ത്തിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ച കുഞ്ഞുമോന്‍ ആര്‍എസ്പി ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. പണം വാങ്ങിയെന്നും, എംഎല്‍എ മാര്‍ക്കുള്ള ഡയറി കൂടുതല്‍വാങ്ങിയെന്നുമുള്ള ആക്ഷേപത്തിനും കോവൂര്‍ അതേ നാണയത്തില്‍ മറുപടി നല്‍കി

പലപ്പോഴായി ആര്‍എസ്പി വിട്ട നൂറിലധികം പേര്‍ ആര്‍എസ്പി ലെനിനിസ്റ്റിന്റെ കുന്നത്തൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 140 നിയോജക മണ്ഡലങ്ങളിലും
കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News