ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടെന്നു നാട്ടുകാര്‍; സ്ഥലത്തു ജാഗ്രതാ നിര്‍ദേശം; സ്‌കൂളിന് അവധി

ബംഗളുരു: കഴിഞ്ഞദിവസം കാടിറങ്ങിയ പുലി അക്രമം നടത്തിയ ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുലിയിറങ്ങി ആറു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിരുന്നു. പിന്നീട് മയക്കുവെടി വച്ചു പുലിയെ കാട്ടിലേക്ക് അയക്കുകയായിരുന്നു.

ഇന്നു രാവിലെയോടെ രണ്ടു പുലികളെ പ്രദേശത്തു കണ്ടെത്തുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂളിന് സമീപമുള്ള കാട്ടില്‍നിന്നാണ് പുലിയിറങ്ങിയതെന്നാണ് സംശയം. ബംഗളുരു വിബ്ജിയോര്‍ സ്‌കൂളിലായിരുന്നു സംഭവം. പത്തുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ കീഴടക്കിയത്. കുണ്ടലഹള്ളി മേഖലയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിനോടു ചേര്‍ന്നു കാടാണ്. ഇവിടെനിന്നാണ് പുലികള്‍ ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel