നിയമസഭ ഇന്നും പ്രക്ഷുബ്ധം; സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം; അടിയന്തരപ്രമേയം അനുവദിച്ചില്ല

തിരുവനന്തപുരം: വിവിധ അഴിമതികളില്‍ ആരോപണവിധേയമായ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിഷേധം. കെ ബാബു മന്ത്രിയായി തുടരുന്നതിനെതിരേ വി എസ് സുനില്‍കുമാര്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കാര്യക്ഷമമായ അന്വേഷണമില്ലാതെ സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നെന്നായിരുന്നു നോട്ടീസില്‍ സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടിയത്.

രാവിലെ ചോദ്യോത്തരവേള തുടങ്ങും മുമ്പ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. എന്നാല്‍ പ്രതിപക്ഷാവശ്യം പരിഗണിക്കാതെ സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ അട്ടിമറി നടന്നെന്നു കാട്ടിയുള്ള അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നല്‍കാനാവില്ലെന്നു സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

നിയമസഭാ ചട്ടവിരുദ്ധമാണ് നോട്ടീസെന്നായിരുന്നു സ്പീക്കറുടെ വാദം. എന്നാല്‍ നിയമസഭാംഗത്തിന്റെ അവകാശം നിഷേധിക്കാന്‍ സ്പീക്കര്‍ക്കു കഴിയില്ലെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അംഗം ഉന്നയിക്കുന്ന ആവശ്യം കേള്‍ക്കാനെങ്കിലും അനുവദിക്കണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News