106 വര്‍ഷങ്ങള്‍ക്കു ശേഷം ടൈറ്റാനിക് പുനര്‍ജനിക്കുന്നു; പുതിയ ടൈറ്റാനികിന്റെ കന്നിയാത്ര 2018-ല്‍

ആദ്യയാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക് എന്ന ഭീമന്‍ കപ്പല്‍ പുനര്‍ജനിക്കുന്നു. തകര്‍ന്ന് 106 വര്‍ഷം തികയുന്ന ദിവസം പഴയ ടൈറ്റാനിക്കിന്റെ ശരിപ്പകര്‍പ്പായി നിര്‍മിച്ച ടൈറ്റാനിക് കന്നിയാത്ര നടത്തും. 2018ലാണ് കന്നിയാത്ര നിശ്ചയിച്ചിട്ടുള്ളത്. ടൈറ്റാനിക് 2 എന്നാണ് കപ്പലിനു പേരിട്ടിട്ടുള്ളത്. അമേരിക്കയിലെ ബ്ലൂസ്റ്റാര്‍ ലൈന്‍ എന്ന കമ്പനിയും അതിന്റെ ഉടമസ്ഥനായ ക്ലൈവ് പാമറുമാണ് ടൈറ്റാനികിന്റെ ശരിപ്പകര്‍പ്പ് എന്ന ആശയത്തിനു പിന്നില്‍. 1912-ല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ടൈറ്റാനികിനോടു എല്ലാ തരത്തിലും സാദൃശ്യം ഉണ്ടെങ്കിലും അതിനേക്കാള്‍ 4 മീറ്റര്‍ വീതി കൂടുതലാണ് ടൈറ്റാനിക് 2ന്.

Titanic-2

കപ്പലിന്റെ പള്ള മുന്‍ഗാമിയെ അപേക്ഷിച്ച് ഒരുമിച്ചാണ് വെല്‍ഡ് ചെയ്തിട്ടുള്ളത്. പുതിയ മാരിടൈം സെക്യൂരിറ്റി ചട്ടങ്ങള്‍ അനുസരിച്ചാണിത്. പുതിയ ടൈറ്റാനിക് 270 മീറ്റര്‍ നീളമുണ്ട്. 53 മീറ്റര്‍ ഉയരമുള്ള കപ്പലിന്റെ ഭാരം 40,000 ടണ്‍ ആണ്. പഴയ ടൈറ്റാനികിലെ പോലെ തന്നെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ്ക്ലാസ് ടിക്കറ്റുകള്‍ ടൈറ്റാനിക് 2ലും ലഭിക്കും. 9 ഫ് ളോറുകളാണ് പുതിയ ടൈറ്റാനിക്കിന് ഉള്ളത്. ഇതില്‍ എല്ലാമായി 840 കാബിനുകളുണ്ട്. 2,400 യാത്രക്കാര്‍ക്കും 900 ജീവനക്കാരെയും ഒരേസമയം കപ്പല്‍ ഉള്‍ക്കൊള്ളും. ലൈനറില്‍ ഒരു സ്വിമ്മിംഗ് പൂളും ജിമ്മും ഉണ്ടായിരിക്കും.

Titanic22

അപകടം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ അത്യാധുനിക സൗകര്യങ്ങളും സാറ്റലൈറ്റ് കണ്‍ട്രോളുകളും ഡിജിറ്റല്‍ നാവിഗേഷനും റഡാര്‍ സംവിധാനങ്ങളും പുതിയ ടൈറ്റാനിക്കില്‍ ഉണ്ടായിരിക്കുമെന്ന് ബ്ലൂസ്റ്റാര്‍ ലൈന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് മക്‌ഡൊണാള്‍ഡ് പറഞ്ഞു. സ്വന്തമായി പണം കണ്ടെത്തിയാണ് ബ്ലൂസ്റ്റാര്‍ ലൈന്‍ കപ്പല്‍ നിര്‍മ്മിക്കുന്നതെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു. കിഴക്കന്‍ചൈനയിലെ ജിയാംഗ്‌സുവില്‍ നിന്ന് ദുബായിലേക്കാണ് ടൈറ്റാനിക് 2ന്റെ കന്നിയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ ടൈറ്റാനിക് സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലായിരുന്നു കന്നിയാത്ര നടത്തിയത്. അന്ന് ആദ്യയാത്രയില്‍ തന്നെ തകര്‍ന്ന ടൈറ്റാനികില്‍ 1,500 പേരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News