അരനൂറ്റാണ്ട് പഴക്കമുള്ള ആ ഫെരാരി കാര്‍ ലേലത്തില്‍ പിടിച്ചത് മറ്റാരുമല്ല; സാക്ഷാല്‍ മെസ്സിയാണ്

ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത് ആരാണെന്നായിരുന്നു രണ്ടു ദിവസമായി ആളുകള്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്ന ചോദ്യം. അതിനു ഉത്തരം തന്നത് അരനൂറ്റാണ്ടു പഴക്കമുള്ള ആ ഫെരാരി കാര്‍ ലേലത്തില്‍ വച്ച അലസാന്ദ്രോ പ്രോട്ടോ തന്നെ. അത് മറ്റാരുമല്ല, സാക്ഷാല്‍ ലിയോണല്‍ മെസ്സിയാണ് റെക്കോര്‍ഡ് തുകയ്ക്ക് ആ ഫെരാരി കാര്‍ ലേലത്തില്‍ പിടിച്ചത്. 1957 മോഡല്‍ ഫെരാരി 335 എസ് സ്‌പൈഡര്‍ സ്‌കാഗ്ലിയറ്റി കാര്‍ ലേലത്തില്‍ പോയത് 32 മില്യണ്‍ യൂറോ അഥവാ ഏകദേശം 245 കോടി രൂപയ്ക്കാണ്.

എന്നാല്‍, കാര്‍ ലേലത്തില്‍ പിടിച്ചത് ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വാങ്ങിയയാള്‍ അജ്ഞാതനായി തന്നെ നിലകൊള്ളുകയും ചെയ്തതോടെ ആ കോടീശ്വരന്‍ ആരാണെന്ന് എല്ലാവരും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് ഇറ്റാലിയന്‍ കമ്പനിയായ അലസാന്ദ്രോ പ്രോട്ടോ വാര്‍ത്താകുറിപ്പ് ഇറക്കിയത്. അത് മെസ്സിയാണെന്ന സൂചന നല്‍കുന്നതാണ് വാര്‍ത്താകുറിപ്പ്. അതിലേറെ രസകരമായ മറ്റൊരു കാര്യം കൂടി വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതേകാറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, റോണോയെ മറികടന്നാണ് റെക്കോര്‍ഡ് തുകയ്ക്ക് മെസ്സി കാര്‍ സ്വന്തമാക്കിയത്. 20 മില്യണ്‍ യൂറോ ആയിരുന്നു ലേലത്തുക പറഞ്ഞിരുന്നത്. എന്നാല്‍, ലേലം വിളിച്ച് ഒടുവില്‍ തുക 32 മില്യണ്‍ യൂറോയില്‍ എത്തി. എന്നാല്‍, മെസ്സിയോട് അടുത്ത വൃത്തങ്ങള്‍ കാര്‍ ലേലത്തില്‍ പിടിച്ച കാര്യം നിഷേധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News