സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കാണ് വെണ്‍മണി സ്വദേശി എലിസബത്ത് വര്‍ഗീസ് ദാനം ചെയ്തത്. വീടും പുരയിടവും തന്റെ കാലശേഷം ദാനം ചെയ്യുന്നതായുള്ള സമ്മതപതം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എലിസബത്ത് കൈമാറി. ചെങ്ങന്നൂരില്‍ നവകേരള മാര്‍ച്ചിനിടെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സമ്മതപത്രം കൈമാറിയത്.

eli-1

പാവപ്പെട്ടവര്‍ക്കു ഗുണകരമാകണമെന്ന ആഗ്രഹത്തോടെയാണ് വീടും പുരയിടവും ദാനം ചെയ്യുന്നതെന്ന് എലിസബത്ത് വര്‍ഗീസ് കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍. കൊഴുവെള്ളൂര്‍ സിഎംഎസ് സ്‌കൂള്‍ അധ്യാപികയായിരുന്നു എണ്‍പതുകാരിയായ എലിസബത്ത്. ഭര്‍ത്താവ് വര്‍ഗീസ് ജീവിച്ചിരിപ്പില്ല. 1.8 ഏക്കറും വീടുമാണ് ദാനം ചെയ്ത്. കോടികള്‍ വിലമതിക്കുന്നതാണ് വീടും പുരയിടവും.

eli-3

കരുണ സാന്ത്വന പരിപാലന കേന്ദ്രത്തിന്‌ 1.8 ഏക്കര്‍ ഭൂമി നല്‍കാനുള്ള സമ്മത പത്രം എലിസബത് വര്‍ഗ്ഗീസ് എന്ന മുന്‍ അദ്ധ്യാപികയി…

Posted by Pinarayi Vijayan on Tuesday, February 9, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here